യുഎപിഎ കേസ്: അലന്റെ ജാമ്യാപേക്ഷ എൻ ഐ എ കോടതി തള്ളി

യുഎപിഎ കേസ്: അലന്റെ ജാമ്യാപേക്ഷ എൻ ഐ എ കോടതി തള്ളി

പന്തീരങ്കാവ് യു എ പി എ കേസിൽ താഹയുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എൻ ഐ എ കോടതിയുടേതാണ് നടപടി. കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് താഹ ഫസൽ അപേക്ഷ നൽകിയത്.

അതേസമയം എൻ ഐ എ ജാമ്യാപേക്ഷയെ എതിർക്കുകയായിരുന്നു. താഹയ്‌ക്കൊപ്പം അറസ്റ്റിലായ അലൻ ഷുഹൈബ് പക്ഷേ ജാമ്യാപേക്ഷ നൽകിയിരുന്നില്ല. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അലൻ എൽ എൽ ബി പരീക്ഷ എഴുതിയിരുന്നു.

Share this story