കൊറോണ വൈറസ്: മരണസംഖ്യ 2800 ആയി; രോഗബാധിതർ 82,000

കൊറോണ വൈറസ്: മരണസംഖ്യ 2800 ആയി; രോഗബാധിതർ 82,000

കൊറോണ വൈറസ് ബാധയെ തുടർന്ന് മരണം 2800 ആയി. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്താകെ രോഗബാധിതരുടെ എണ്ണം 82,000 ആയി ഉയർന്നു. ഇറ്റലിയിലും കൊവിഡ് 19( കൊറോണ വൈറസ്) പടരുകയാണ്.

ഇറ്റലിയിൽ 650 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. അമേരിക്കയിൽ 33 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. യൂറോപ്പിലെ 11 രാജ്യങ്ങളിൽ കൊവിഡ് 19 സ്തിരീകരിച്ചിട്ടുണ്ട്. കുവൈത്തിലും രോഗബാധിതരുടെ എണ്ണം കൂടുതകയാണ്. ഇതുവരെ 43 പേർക്കാണ് രോഗം വന്നിരിക്കുന്നത്.

ചൈനയിൽ അതേസമയം രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടാകുകയാണ്. ചൈനയിൽ സ്ഥിതിഗതികൾ ഏതാണ്ട് നിയന്ത്രണവിധേയമാകുമ്പോൾ രോഗം യൂറോപ്പ് ഗൾഫ് മേഖലകളിലേക്ക് പടരുകയാണ്. ഇറാനിലെ വൈസ് പ്രസിഡന്റിന് അടക്കം രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്

പല അറേബ്യൻ രാജ്യങ്ങളിലും ഇറാനിലേക്കുള്ള യാത്രക്ക് നിയന്ത്രണമേർപ്പെടുത്തി. സൗദി അറേബ്യ ഉറം വിസ നൽകുന്നത് താത്കാലികമായി നിർത്തിവെച്ചു. പാക്കിസ്ഥാൻ ഇറാനിലേക്കുള്ള വ്യോമഗതാഗതം നിരോധിച്ചു.

Share this story