സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് പിണറായി; വെടിയുണ്ടകള്‍ കാണാതായത് യുഡിഎഫ് കാലത്ത്, തോക്കുകള്‍ കാണാതായിട്ടില്ല

സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് പിണറായി; വെടിയുണ്ടകള്‍ കാണാതായത് യുഡിഎഫ് കാലത്ത്, തോക്കുകള്‍ കാണാതായിട്ടില്ല

പോലീസിന്റെ വെടിക്കോപ്പുകള്‍ കാണാതായെന്ന സിഎജിയുടെ കണ്ടെത്തല്‍ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തോക്കുകള്‍ കാണാതായി എന്ന കണ്ടെത്തല്‍ വസ്തുതാവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. തിരകള്‍ കാണാതായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണ്

നിയമസഭയില്‍ വരുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് നല്ല പ്രവണതയല്ല. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ 2015ല്‍ തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആ ബോര്‍ഡിന്റെ അലംഭാവമാണ് സി എ ജി ചൂണ്ടിക്കാട്ടുന്നത്. വ്യാജ വെടിയുണ്ടയുടെ പുറംചട്ട വെച്ച സംഭവത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മന്ത്രിയുടെ ഗണ്‍മാനെതിരെ അന്വേഷണം നടക്കുന്നുണ്ട്

2015ല്‍ സംഭവം മൂന്ന് പേരടങ്ങിയ ബോര്‍ഡ് അന്വേഷിച്ചു. തിരകളുടെ എണ്ണത്തില്‍ കുറവില്ലെന്നാണ് അന്ന് കണ്ടെത്തിയത്. സിഎജി കണ്ടെത്തലിന് മുമ്പ് തന്നെ തിരകളുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തി. എന്നാല്‍ അന്നത്തെ കാലത്ത് അത് മൂടിവെക്കാന്‍ ശ്രമം നടന്നു. 2016ലാണ് പിന്നീട് അന്വേഷണം നടത്തിയതെന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നതായും മുഖ്യമന്ത്രി പറഞ്ഞു

Share this story