നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തൽ; 4.1 കിലോഗ്രാം സ്വർണം പിടികൂടി

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തൽ; 4.1 കിലോഗ്രാം സ്വർണം പിടികൂടി

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 4.1 കിലോഗ്രാം സ്വർണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് വിദേശത്തു നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തുവാൻ ശ്രമിച്ച 1 കോടി 64 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയത്. ദുബായിൽ നിന്നും രണ്ട് വിമാനങ്ങളിൽ നിന്നും വന്ന ഒരു സ്ത്രീ ഉൾപ്പടെയുള്ള നാല് യാത്രക്കാരിൽ നിന്നുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണം പിടികൂടിയത്.

 

സ്വർണ കട്ടികളും സ്വർണ ചെയിനുകളും ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തുവാൻ ശ്രമിച്ചത്. ഇന്നലെ പുലർച്ചെ ദുബായിൽ നിന്നും എത്തിയ സ്‌പൈസ്‌ജെറ്റ് എയർലൈൻസ് വിമാനത്തിൽ എത്തിയ ഒരു സ്ത്രീയിൽ നിന്നും ഒരു പുരുഷനിൽ നിന്നുമായി 2.8 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്നലെ പുലർച്ചെ തന്നെ ദുബായിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെ രണ്ട് യാത്രക്കാരിൽ നിന്നും 1.3 കിലോഗ്രാം സ്വർണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.

 

കടത്തുവാൻ ശ്രമിച്ചതിന് പിടിയിലായ നാല് പേരും മലപ്പുറം സ്വദേശികളാണ് കഴിഞ്ഞ ഡിസംബർ 12ന് ശേഷം ഇതുവരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 11.6 കിലോഗ്രാം സ്വർണമാണ് ഡയറക്ടറേറ്റ് റവന്യു ഇന്റലിജൻസ് വിഭാഗം മാത്രം പിടികൂടിയിട്ടുള്ളത്. ഇപ്പോൾ പിടിയിലായ നാല് യാത്രക്കാരെ തെളിവെടുപ്പ് പൂർത്തികരിച്ചതിനു ശേഷം സാമ്പത്തിക കുറ്റാന്വോഷണ കോടതിയിൽ ഹാജരാക്കും.

Share this story