വരുമാനത്തില്‍ ഇടിവ്; കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകും

വരുമാനത്തില്‍ ഇടിവ്; കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി.യില്‍ ഫെബ്രുവരിയിലെ ശമ്പളം വൈകും. ശബരിമല സീസണ്‍ കഴിഞ്ഞതോടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ഇപ്പോള്‍ ദിവസ വരുമാനം ആറുകോടിക്കു താഴെയാണ്. മുമ്പ് ആറരക്കോടിയായിരുന്നു.

മാസസഹായമായി സര്‍ക്കാര്‍ 20 കോടി അനുവദിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 45 കോടിമാത്രമാണ് കൈവശമുള്ളത്. ശമ്പളം നല്‍കാന്‍ 30 കോടികൂടി വേണം. 20 കോടി കൂടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് ഏഴ് വരെയുള്ള ദിവസ വരുമാനത്തില്‍ നിന്ന് പത്തുകോടി സമാഹരിക്കാനാകും. ശേഷിക്കുന്ന 20 കോടി സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. പകുതി ശമ്പളം നല്‍കുന്നതും പരിഗണനയിലുണ്ട്. പരീക്ഷക്കാലമാകുമ്പോള്‍ ദിവസ വരുമാനം കുറയാറുണ്ട്. 4600 ഷെഡ്യൂളുകളിലായി 17 ലക്ഷം കിലോമീറ്ററുകള്‍ ദിവസം ഓടുന്നുണ്ട്. എന്നിട്ടും വരുമാനം ഉയരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.

Share this story