ആശങ്ക വേണ്ട, എന്‍.പി.ആര്‍ നടപ്പാക്കില്ല; മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

ആശങ്ക വേണ്ട, എന്‍.പി.ആര്‍ നടപ്പാക്കില്ല; മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ വിഷയത്തില്‍ ഈ മാസം 16 നു സര്‍വകക്ഷിയോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച് ആശങ്ക നില നില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍.പി.ആര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏപ്രില്‍ ഒന്നിനും സെപ്റ്റംബര്‍ 30നും ഇടക്ക് സെന്‍സസിന്റെ ആദ്യ ഘട്ടം നടപ്പാക്കാനാണ് കേന്ദ്ര തീരുമാനം. ഓരോ സംസ്ഥാനവും 30 ദിവസത്തിനകം സെന്‍സസ് പൂര്‍ത്തിയാക്കണം.

Share this story