കൊറോണ ഭീതിക്കിടെ ഇറ്റാലിയൻ ആഡംബര കപ്പൽ കൊച്ചിയിൽ; കപ്പലിലുള്ളവരെ പരിശോധിക്കുന്നു, യാത്രക്കാരിൽ 305 പേരും ഇന്ത്യക്കാർ

കൊറോണ ഭീതിക്കിടെ ഇറ്റാലിയൻ ആഡംബര കപ്പൽ കൊച്ചിയിൽ; കപ്പലിലുള്ളവരെ പരിശോധിക്കുന്നു, യാത്രക്കാരിൽ 305 പേരും ഇന്ത്യക്കാർ

കൊറോണ ഭീതി രൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ആശങ്ക പടർത്തി ഇറ്റലിയിൽ നിന്നുള്ള ആഡംബര കപ്പൽ കൊച്ചി തുറമുഖത്ത് എത്തി. കോസ്റ്റ വിക്ടോറിയ എന്ന കപ്പലാണ് കൊച്ചി തീരത്ത് എത്തിയത്. കപ്പലിലുണ്ടായിരുന്ന 459 യാത്രക്കാരും കൊച്ചിയിലിറങ്ങി

യാത്രക്കാരിൽ 305 പേരും ഇന്ത്യക്കാരാണ്. എല്ലാവരെയും കൊവിഡ് 19 പരിശോധനക്ക് വിധേയമാക്കിയതായി പോർട്ട് ട്രസ്റ്റ് അധികൃതർ അറിയിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഇവർക്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

ആർക്കുമിതുവരെ രോഗമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. കപ്പൽ അടുത്ത കാലത്ത് ഇറ്റലിയിലേക്ക് പോയിട്ടില്ലെന്ന് കോസ്റ്റ വിക്ടോറിയ അധികൃതരും പറയുന്നു. കൊറോണ വൈറസ് യൂറോപ്പിൽ ഏറ്റവുമധികം ബാധിച്ചത് ഇറ്റലിയെയായിരുന്നു. 79 പേരാണ് കൊറോണ ബാധിച്ച് ഇറ്റലിയിൽ മരിച്ചത്. ഇന്ത്യയിൽ എത്തിയ 15 ഇറ്റാലിയൻ വിദേശ സഞ്ചാരികൾക്ക് കൊറോണ വൈറസ് ബാധയുള്ളതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Share this story