തിരുവനന്തപുരത്ത് കെ എസ് ആർ ടി സിയുടെ മിന്നൽ പണിമുടക്ക്; സർവീസുകൾ മുടങ്ങി

തിരുവനന്തപുരത്ത് കെ എസ് ആർ ടി സിയുടെ മിന്നൽ പണിമുടക്ക്; സർവീസുകൾ മുടങ്ങി

സിറ്റി ഡിടിഒയെ അകാരണമായി പോലീസ് അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്നുള്ള കെ എസ് ആർ ടി സി സിറ്റി ബസ് സർവീസുകൾ ജീവനക്കാർ നിർത്തിവെച്ചു. അപ്രതീക്ഷിതമായി ഉണ്ടായ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു

ഡിടിഒ ശ്യാം ലോപ്പസ് അടക്കം മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ജീവനക്കാർ ആരോപിക്കുന്നു

ഫോർട്ട് പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ച കെ എസ് ആർ ടി സി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര ബസുകളും ഇവർ തടയുകയാണ്. വിഷയത്തിൽ സർക്കാർ ഇടപെടുന്നുണ്ട്.

Share this story