ആശുപത്രിയിൽ കൊണ്ടുവന്ന റിമാൻഡ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ആശുപത്രിയിൽ കൊണ്ടുവന്ന റിമാൻഡ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ച റിമാൻഡ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കോഴിക്കോട് വളയം സ്വദേശി രാജനാണ് രക്ഷപ്പെട്ടത്. ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയവെ രാജനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചത്. ഏഴ് ജയിൽ ജീവനക്കാരും ഇയാൾക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു

കഴിഞ്ഞ മാസം 21നാണ് രാജനെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. രാജനായി അന്വേഷണം തുടങ്ങിയതായി ജയിൽ സൂപ്രണ്ട് അറിയിച്ചു.

Share this story