നടിയെ ആക്രമിച്ച കേസ്: ഭാമയെ ഇന്ന് വിസ്തരിക്കും

നടിയെ ആക്രമിച്ച കേസ്: ഭാമയെ ഇന്ന് വിസ്തരിക്കും

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസിൽ ഭാമയെ ഇന്ന് വിസ്തരിക്കും. പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് വിസ്താരം. കഴിഞ്ഞ ദിവസങ്ങളിൽ മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, റിമി ടോമി എന്നിവരെ വിസ്തരിച്ചു

കേസിൽ വ്യാഴാഴ്ച സാക്ഷി പറഞ്ഞ എഎംഎംഎയുടെ ഭാരവാഹി ഇടവേള ബാബു കൂറുമാറിയിരുന്നു. പ്രതിയായ ദിലീപ് ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ഇല്ലാതാക്കുന്നുവെന്ന് നടി പരാതിപ്പെട്ടിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു മാറ്റിയത്.

നടി ദിലീപിനെതിരെ പരാതി നൽകിയിരുന്നുവെന്നായിരുന്നു ഇടവേള ബാബുവിന്റെ ആദ്യ മൊഴി. എന്നാൽ അങ്ങനെയൊരു പരാതിയെപ്പറ്റി ഓർക്കുന്നില്ലെന്ന് ഇടവേള ബാബു കോടതിയിൽ പറഞ്ഞു.

Share this story