തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതു പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍ അംഗീകരിക്കാനാകില്ലെന്നും കെ കെ വേണുഗോപാല്‍ വാദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്

മറ്റ് കക്ഷികളുടെ കൂടി നിലപാട് അറിഞ്ഞ ശേഷം കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും. തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാമെന്നതായിരുന്നു കമ്മീഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

Share this story