ഏഷ്യാനെറ്റിന്റെ വിലക്ക് നീക്കി; മീഡിയ വണിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

ഏഷ്യാനെറ്റിന്റെ വിലക്ക് നീക്കി; മീഡിയ വണിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഏഷ്യാനെറ്റ് ന്യൂസിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി. അതേസമയം മീഡിയ വണിന് ഏർപ്പെടുത്തിയ 48 മണിക്കൂർ വിലക്ക് തുടരുകയാണ്. പുലർച്ചെ രണ്ട് മണിയോടെയാണ് ഏഷ്യനെറ്റിന് സംപ്രേഷണം പുനരാരംഭിക്കാൻ അനുമതി നൽകിയത്.

ഡൽഹിയിലെ കലാപം പക്ഷപാതപരമായി റിപ്പോർട്ട് ചെയ്തുവെന്ന് ആരോപിച്ചാണ് ഏഷ്യാനെറ്റ്, മീഡിയ വൺ ചാനകളുകൾക്ക് 48 മണിക്കൂർ നേരത്തെ വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതൽ ഞായറാഴ്ച രാത്രി ഏഴര വരെയായിരുന്നു വിലക്ക്.

28ന് ഇരു ചാനലുകളോടും കേന്ദ്രം വിശദീകരണം തേടിയിരുന്നു. എന്നാൽ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡൽഹി പോലീസിനെയും ആർ എസ് എസിനെയും കുറ്റപ്പെടുത്തിയെന്നും ചാനലുകൾക്ക് നൽകിയ നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.

ഇത്തരം സംപ്രേഷണ രീതി അക്രമം ഇളക്കി വിടുകയും ക്രമസമാധാനപാലനത്തെ അപകടപ്പെടുത്തുകയും ചെയ്യുമെന്ന് കേന്ദ്രം ആരോപിക്കുന്നു.

Share this story