ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വൺ ചാനലിന്റെയും വിലക്ക് പിൻവലിച്ചു; സംപ്രേഷണത്തിന് അനുമതി

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വൺ ചാനലിന്റെയും വിലക്ക് പിൻവലിച്ചു; സംപ്രേഷണത്തിന് അനുമതി

ഡൽഹി സംഘർഷം മാർഗനിർദേശങ്ങൾ ലംഘിച്ച് റിപ്പോർട്ട് ചെയ്തുവെന്നാരോപിച്ച് കേന്ദ്രസർക്കാർ മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് ഇന്ന് പുലർച്ചെയോടെ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മീഡിയ വണിന്റെ വിലക്കും പിൻവലിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിക്കൂർ നേരത്തെ വിലക്കാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്. വംശീയാക്രമണം സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തതിൽ മാർഗ നിർദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രവാർത്താ വിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്.

അടിയതന്തരാവസ്ഥ കാലത്തിന് സമാനമായ നരേന്ദ്രമോദി സർക്കാരിന്റെ നടപടി വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. വിലക്കിനെതിരെ മാധ്യമ രാഷ്ട്രീയ മേഖലകളിൽ നിന്നും വ്യാപക പ്രതിഷേധമുയർന്നു. പിന്നാലെയാണ് വിലക്ക് പിൻവലിച്ചത്.

Share this story