സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവിധേയമെന്ന് അധികൃതര്‍; നശിപ്പിക്കുന്നത് രണ്ട് ദിവസം കൂടി തുടരും

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവിധേയമെന്ന് അധികൃതര്‍; നശിപ്പിക്കുന്നത് രണ്ട് ദിവസം കൂടി തുടരും

കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ പക്ഷികളെ കൊന്ന് കത്തിക്കുന്നത് തുടരുകയാണ്.

പക്ഷിപ്പനി ബാധിത പ്രദേശങ്ങളായ വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലും വളര്‍ത്തു പക്ഷികളെ കൊല്ലുന്നത് തുടരും. പക്ഷികളെ നശിപ്പിക്കുന്നത് രണ്ട് ദിവസം കൂടി തുടരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചത്.

ഒഴിഞ്ഞ സ്ഥലങ്ങളില്‍ വലിയ കുഴിയെടുത്ത്. കൊന്നുകളഞ്ഞ പക്ഷികളെ അതിലിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍.

Share this story