സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നിർത്തിവെച്ചു

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നിർത്തിവെച്ചു

കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിർത്തിവെച്ചു. മാർച്ച് 31 വരെയാണ് പഞ്ചിംഗ് നിർത്തിവെച്ചിരിക്കുന്നത്. സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളും ഇതേ തീരുമാനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു

നേരത്തെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാർച്ച് 31 വരെ പഠന പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കി. സ്‌പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ ക്ലാസുകൾ തുടങ്ങിയവയും മദ്രസ, അങ്കണവാടികൾ തുടങ്ങിയവയും മാർച്ച് 31 വരെ അടച്ചിടാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു

അതിശക്തമായ പ്രതിരോധവും നിയന്ത്രണവും വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാവരും ആൾക്കൂട്ടങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. ഉത്സവ സീസണുകളായതിനാൽ ആളുകൾ സ്വയം നിയന്ത്രിച്ച് പരിപാടിയിൽ പങ്കെടുക്കണം. സിനിമാ തീയറ്ററുകൾ മാർച്ച് 31 വരെ അടച്ചിടാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Share this story