കൊറോണ വൈറസ്: പത്തനംതിട്ടയിൽ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ യുവാവിനെതിരെ കേസെടുക്കും

കൊറോണ വൈറസ്: പത്തനംതിട്ടയിൽ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ യുവാവിനെതിരെ കേസെടുക്കും

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ്. നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ യുവാവിനെതിരെ കേസെടുക്കുമെന്നും കലക്ടർ അറിയിച്ചു.

ആശുപത്രിയിൽ നിന്നും ചാടിപ്പോയതിന് ശേഷം യുവാവ് ബന്ധപ്പെട്ടവരെയും നിരീക്ഷിക്കും. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ അടക്കം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി

നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ ആശുപത്രിയിൽ തിരിച്ചെത്തിച്ചിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇയാളെ വീണ്ടുമെത്തിച്ചു. ഇന്നലെ രാത്രിയാണ് വെച്ചൂച്ചിറ സ്വദേശിയായ യുവാവ് മുങ്ങിയത്.

Share this story