കൊറോണ; 3313 പേര്‍ നിരീക്ഷണത്തില്‍, പുതുതായി ആര്‍ക്കും രോഗബാധയില്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍

കൊറോണ; 3313 പേര്‍ നിരീക്ഷണത്തില്‍, പുതുതായി ആര്‍ക്കും രോഗബാധയില്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍

സംസ്ഥാനത്ത് പുതുതായി ആർക്കും കൊറോണ രോഗബാധയില്ലെന്നും ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് നിലവില്‍ 3313 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 293 പേര്‍ ആശുപത്രികളിലാണുള്ളത്.

ഇന്ന് 809 സാമ്പിളുകളുടെ ഫലം കിട്ടി. 1179 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും സാമ്പിളുകളുടെ പരിശോധന തുടങ്ങി. കൂടുതല്‍ ലാബുകളില്‍ പരിശോധന നടത്താന്‍ കേന്ദ്രത്തോട് അനുമതി ചോദിച്ചിട്ടുണ്ട്.

പത്തനംതിട്ടയിലെ ജിയോ മാപ് വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു. രോഗികള്‍ ബന്ധപ്പെട്ടവരെ കണ്ടുപിടിക്കാനായിട്ടുണ്ട്. 969 പേര്‍ പത്തനംതിട്ടയില്‍ നിരീക്ഷണത്തിലാണ്. രോഗികളുമായി നേരിട്ട് ബന്ധപ്പെട്ട 129 പേര്‍ ഹൈറിസ്‌ക് പട്ടികയിലാണ്. ഇവരില്‍ 13 ശതമാനം 60 വയസ്സിന് മുകളിലാണ്.

110 ലോക രാജ്യങ്ങളിൽ കോവിഡ്-19 രോഗം പടർന്നു പിടിക്കുന്നതിനാൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ രോഗബാധയ്ക്കെതിരെ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേർ നിരീക്ഷണത്തിലാണ്.ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുന്നു

Posted by K K Shailaja Teacher on Wednesday, March 11, 2020

Share this story