വെല്ലുവിളി വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്; രോഗബാധയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ദയവായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി

വെല്ലുവിളി വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്; രോഗബാധയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ദയവായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി

രോഗവുമായി എത്തിയവരിൽ നിന്നും കൊറോണ വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടർന്നതാണ് സംസ്ഥാനത്തിന്റെ മുന്നിലുള്ള വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരൊക്കെയാണ് രോഗം പകർന്നവരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തണം. രോഗബാധയുള്ള രാജ്യങ്ങളിൽ നിന്ന് വന്നവർ ദയവായി ബന്ധപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു

ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളികൾക്ക് രോഗം വന്നപ്പോൾ അവരിൽ നിന്നും വേറെയാരിലേക്കും രോഗം പടർന്നിരുന്നില്ല. എന്നാലിപ്പോൾ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാൻ ആരംഭിച്ചു. ഇറ്റലിയിൽ നിന്നെത്തിയവരിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടർന്നത്.

വിദേശത്ത് നിന്നും എത്തുന്നവർ സംസ്ഥാനത്തെ കൊറോണ ജാഗ്രത മുൻകരുതൽ നടപടികളുമായി ദയവായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Share this story