ഇറ്റലിയിലും ഇറാനിലുമുള്ളവരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് വി മുരളീധരൻ

ഇറ്റലിയിലും ഇറാനിലുമുള്ളവരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് വി മുരളീധരൻ

ഇറാനിലും ഇറ്റലിയിലുമുള്ള ഇന്ത്യക്കാരെ തിരികെ രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് വിദേശകാര്യമന്ത്രി വി മുരളീധരൻ. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും മുരളീധരൻ പറഞ്ഞു

ഇറാനിൽ നിന്ന് പ്രതിരോധ വകുപ്പിന്റെ വിമാനത്തിൽ ആദ്യ സംഘത്തെ കൊണ്ടുവന്നിരുന്നു. ഇറാനിൽ ബാക്കിയുള്ള ഇന്ത്യക്കാരുടെ സാമ്പിളുകളും കൊണ്ടുവന്നിട്ടുണ്ട്. സാമ്പിളുകൾ പരിശോധിച്ച ശേഷം തുടർ നടപടികളുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു

ഇറ്റലിയിലുള്ളവരെ തിരികെയെത്തിക്കാൻ ഡോക്ടർമാരെ അയക്കുന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. രോഗമുള്ളവരും ഇല്ലാത്തവരും കൂടി ഒരുമിച്ച് യാത്ര ചെയ്യുന്നത് പ്രായോഗികമല്ല. രോഗമുള്ളവരെ അവിടെ തന്നെ ചികിത്സിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ നിന്ന് മെഡിക്കൽ സംഘം ഇറ്റലിയിലേക്ക് പോകും. പരിശോധനകൾക്ക് ശേഷം രോഗമില്ലാത്തവരെ തിരികെ എത്തിക്കാനാണ് ആലോചിക്കുന്നത്.

Share this story