മാവോയിസ്റ്റ് ശ്രീമതി പിടിയിൽ; ക്യൂ ബ്രാഞ്ച് പിടികൂടിയത് അട്ടപ്പാടിയിൽ നിന്ന്

മാവോയിസ്റ്റ് ശ്രീമതി പിടിയിൽ; ക്യൂ ബ്രാഞ്ച് പിടികൂടിയത് അട്ടപ്പാടിയിൽ നിന്ന്

+മാവോയിസ്റ്റ് ശ്രീമതി പിടിയിൽ. ഇന്ന് പുലർച്ചെ അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുള്ള വീട്ടിൽ വെച്ചാണ് ക്യൂ ബ്രാഞ്ച് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിൽ പാലക്കാട് മഞ്ചക്കണ്ടി വനത്തിനുള്ളിൽ പോലീസുമായുള് ഏറ്റുമുട്ടലിൽ ഇവർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകൾ വന്നിരുന്നു.

കർണാടക ചിക്കമംഗളൂരു സ്വദേശിയാണ് കബനി ദളത്തിന് വേണ്ടി പ്രവർത്തിക്കുന്ന ശ്രീമതി. മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ ശ്രീമതി കൊല്ലപ്പെട്ടതായും വാർത്തകൾ വന്നിരുന്നു. എന്നാൽ മൃതദേഹം ബന്ധുക്കൾ തിരിച്ചറിയാത്തതിനെ തുടർന്ന് ശ്രീമതി രക്ഷപ്പെട്ടതായി പോലീസ് സ്ഥിരീകരിക്കുകയായിരുന്നു

ഏറെക്കാലമായി കബനി ദളത്തിനായി അട്ടപ്പാടി കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ശ്രീമതിക്കൊപ്പമുമുള്ള ദീപകിനെ ക്യൂ ബ്രാഞ്ച് നവംബറിൽ കസ്റ്റഡിയിലെടുത്തിരുന്നു.

Share this story