കോഴിക്കോട് നിരീക്ഷണത്തിൽ കഴിയുന്ന പത്ത് പേരുടെ ഫലം നെഗറ്റീവ്; കോട്ടയത്ത് ഏഴ് പേരുടെയും നെഗറ്റീവ്

കോഴിക്കോട് നിരീക്ഷണത്തിൽ കഴിയുന്ന പത്ത് പേരുടെ ഫലം നെഗറ്റീവ്; കോട്ടയത്ത് ഏഴ് പേരുടെയും നെഗറ്റീവ്

കൊറോണ വൈറസ് ബാധ സംശയിച്ച് കോഴിക്കോടെ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്ന പത്ത് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ബുധനാഴ്ച വരെയുള്ള പരിശോധനാ ഫലമാണിത്. ഇവരിൽ അഞ്ച് പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും അഞ്ച് പേർ ബീച്ച് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.

പത്തനംതിട്ടയിൽ രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തിയിരുന്ന 165 പേരിൽപ്പെട്ട രണ്ട് പേരുടെ പരിശോധന ഫലമാണ് വന്നത്. പന്ത്രണ്ട് പേരുടെ ഫലങ്ങൾ കൂടി ഇന്ന് ലഭിച്ചേക്കും. നിലവിൽ 27 പേർ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ട്

വൈറസ് ബാധ സംശയിച്ച് കൊല്ലത്ത് രണ്ട് പേരെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 12 പേരാണ് നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളെത്തിയ പുനലൂരിലെ ബേക്കറിയിലെ രണ്ട് ജീവനക്കാരും ഐസോലേഷൻ വാർഡിൽ കഴിയുകയാണ്.

Share this story