റാന്നിയിൽ കൊറോണ ബാധിതരെ പരിചരിച്ച നഴ്‌സും മകളും ഐസോലേഷൻ വാർഡിൽ

റാന്നിയിൽ കൊറോണ ബാധിതരെ പരിചരിച്ച നഴ്‌സും മകളും ഐസോലേഷൻ വാർഡിൽ

പത്തനംതിട്ട റാന്നിയിൽ കൊറോണ വൈറസ് ബാധിതരെ പരിചരിച്ച നഴ്‌സിനെയും മകളെയും രോഗലക്ഷണങ്ങളോടെ ജനറൽ ആശുപത്രി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇറ്റലിയിൽ നിന്ന് 20 ദിവസം മുമ്പ് വന്ന റാന്നിയിലെ ഒരു കുടുംബത്തിലെ യുവതിയെയും മകളെയും ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ പരിശോധന തുടങ്ങുന്നതിന് മുമ്പാണ് ഇവർ നാട്ടിലെത്തിയത്. പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഐസോലേറ്റ് ചെയ്തത്.

കൊച്ചിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് വയസ്സുകാരന്റെ അച്ഛനും രോഗം സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കം പുലർത്തിയ 23 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല.

Share this story