ഇറ്റലിയിൽ നിന്നുള്ള ആദ്യ സംഘം കൊച്ചിയിലെത്തി; ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി

ഇറ്റലിയിൽ നിന്നുള്ള ആദ്യ സംഘം കൊച്ചിയിലെത്തി; ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി

ഇറ്റലിയിൽ കുടുങ്ങിയവരുടെ ആദ്യ സംഘത്തെ നെടുമ്പാശ്ശേരിയിൽ എത്തിച്ചു. റോമിലെ വിമാനത്താവളത്തിൽ കുടുങ്ങിയവരിൽ 21 പേരടങ്ങുന്ന സംഘത്തെയാണ് ഇന്ന് കൊച്ചിയിലെത്തിച്ചത്.

വിമാനത്താവളത്തിൽ നിന്നും ഇവരെ ആലുവയിലെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റി. രാവിലെ എട്ട് മണിയോടെയാണ് ഇവർ കൊച്ചിയിലെത്തിയത്. ദുബൈ വഴിയാണ് ഇവർ ഇറ്റലിയിൽ നിന്നും മടങ്ങിയത്. ഇന്ത്യയിൽ നിന്നും പോയ മെഡിക്കൽ സംഘം പരിശോധിച്ച ശേഷം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവരെ നാട്ടിലേക്ക് എത്തിച്ചത്.

ഇന്നലെ ഇറാനിൽ നിന്നുള്ള സംഘത്തെ മുംബൈയിൽ എത്തിച്ചിരുന്നു. ഇവരെ പിന്നീട് രാജസ്ഥാനിലെ സൈനിക ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.

Share this story