രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറായി; കണ്ണൂരിൽ രോഗിയെ പരിശോധിച്ച ഡോക്ടറും ഐസോലേഷനിൽ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറായി; കണ്ണൂരിൽ രോഗിയെ പരിശോധിച്ച ഡോക്ടറും ഐസോലേഷനിൽ

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം നൂറായി. പൂനെയിൽ മാത്രം 15 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 31 ആയി ഉയർന്നു.

കണ്ണൂർ ജില്ലയിൽ മാത്രം 305 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ 45 പേർ ആശുപത്രികളിലും ബാക്കിയുള്ള 260 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. കൊവിഡ് 19 സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയെ പരിശോധിച്ച കാങ്കോലിലെ ഡോക്ടറെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം ശക്തമാക്കിയതോടെയാണ് നടപടി

ഡൽഹിയിൽ കൊറോണ സ്ഥിരീകരിച്ച രോഗി 813 പേരുമായി സമ്പർക്കം പുലർത്തിയതായി കണ്ടെത്തി. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിൽ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. അതിർത്തി ജില്ലകളിലെ തീയറ്ററുകളും മാളുകളും അടിച്ചിടും. പതിനാറ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് എത്തുന്നവരെ പരിശോധനകൾക്ക് ശേഷമാണ് കടത്തിവിടുന്നത്.

Share this story