കൊല്ലത്ത് വയോധികനായ ഗൃഹനാഥനെ യുവാവ് വീട്ടിൽ കയറി വെട്ടിക്കൊന്നു; ഭാര്യക്കും ഗുരുതര പരുക്ക്

കൊല്ലത്ത് വയോധികനായ ഗൃഹനാഥനെ യുവാവ് വീട്ടിൽ കയറി വെട്ടിക്കൊന്നു; ഭാര്യക്കും ഗുരുതര പരുക്ക്

കൊല്ലം ചാരുമൂടിൽ വയോധികനായ ഗൃഹനാഥനെ അയൽവാസിയായ യുവാവ് വെട്ടിക്കൊന്നു. തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യക്ക് ഗുരുതരമായി പരുക്കേറ്റു. നൂറനാട് പുലിമേലിലാണ് സംഭവം. പുലിമേൽ കാഞ്ഞിരവിളയിൽ ഭാസ്‌കരനാണ് കൊല്ലപ്പെട്ടത്. 73 വയസ്സായിരുന്നു

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പുലിമേൽ തുണ്ടിൽ ശ്യാം സുന്ദർ(24)ആണ് പ്രതി. ഭാസ്‌കരന്റെ വീട്ടിൽ കയറിയാണ് ഇയാൾ ആക്രമിച്ചത്. പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു

ശ്യാം സുന്ദർ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും പോലീസ് അറിയിച്ചു. ഭാസ്‌കരന്റെ ഭാര്യ ശാന്തമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story