ഒരാവേശത്തിന് ഒളിച്ചോടി, ജീവിതം വഴിമുട്ടുമെന്ന് വ്യക്തമായതോടെ വീട്ടമ്മയും കാമുകനും ജീവനൊടുക്കി

ഒരാവേശത്തിന് ഒളിച്ചോടി, ജീവിതം വഴിമുട്ടുമെന്ന് വ്യക്തമായതോടെ വീട്ടമ്മയും കാമുകനും ജീവനൊടുക്കി

കാസര്‍ഗോഡ്: പിഞ്ചു കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി 24കാരി യുവതി 33 കാരനുമായി നാട് വിട്ടു. പിഞ്ചോമന മണിക്കൂറുകൾ കിടന്ന് കരഞ്ഞപ്പോഴും അമ്മ അതൊന്നും അറിയാതെ ഒളിച്ചോടി കാമുകനൊപ്പം ജീവിക്കാൻ ഒരുങ്ങുന്ന യാത്രയിലും. ഒടുവിൽ പോലീസ് പിടികൂടും എന്ന് ഉറപ്പായപ്പോൾ കമിതാക്കൾ ജീവിതം അവസാനിപ്പിച്ചു. അങ്ങിനെ ആ ഒളിച്ചോട്ടം കമിതാക്കളുടെ ദുരന്തത്തിൽ കലാശിച്ചു. കാസർകോട് കുംബഡാജെ ചെക്കൂടലിലെ ജയ എന്ന 24 കാരി ഉദുമ സ്വദേശി 33കാരനായ ജിഷാന്തിന് ഒപ്പം ഒളിച്ചോടുക ആയിരുന്നു.

 

വിവാഹിതയായ ജയക്ക് രണ്ട് വയസുള്ള ഒരു കുട്ടിയുമുണ്ട്. ജയയെയും ജിഷാന്തിനെയും പരവനടുക്കം നെച്ചിപ്പടുപ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. ചെക്കൂടലിലെ രാമന്‍ പരേതയായ സുമ ദമ്പതികളുടെ മകളാണ് ജയ. ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ജീവനക്കാരിയായ ജയയുടെ വിവാഹം കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയുമായി നടന്നിരുന്നു. ഈ ബന്ധത്തില്‍ രണ്ട് വയസുള്ള ആണ്‍കുട്ടിയുണ്ട്. ഇതിനിടെയാണ് ഉദുമ പാക്യാര പൊത്ത്യംകുന്നിലെ ബാലകൃഷ്ണന്റെയും മാധവിയുടെയും മകനായ ജിഷാന്തുമായി ജയ അടുക്കുന്നത്. കല്ലുകെട്ട് തൊഴിലാളിയായ ജിഷാന്തുമായുള്ള ജയയുടെ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടി. പിന്നീടാണ് ഇരുവരെയും വാടക കോട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

 

 

ഒരു ആവേശത്തിന് ഒളിച്ചോടിയ ശേഷം മുന്നോട്ട് ജീവിക്കാന്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും ചിലപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ചതിന് ജയ്ക്കും പ്രേരിപ്പിച്ചതിന് ജിഷാന്തിനും ജയില്‍ വാസം വരെ ലഭിച്ചേക്കാമെന്നും ഇവര്‍ ഭയപ്പെട്ടിരുന്നതായാണ് വിവരം. മാത്രമല്ല സമൂഹത്തില്‍ നിന്നുള്ള കുത്തി പറച്ചിലുകളും നാട് വിട്ട് എവിടെ പോയാലും ഇത് പിന്തുടരുമെന്നുമുള്ള ഭയമാണ് ഇരുവരെയും ഇത്തരം ഒരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍.

 

അതേസമയം മറ്റൊരു സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കാമുകനൊടൊപ്പം അറസ്റ്റ് ചെയ്തു. തിരുവല്ല നെല്ലാട് പാലയ്ക്കലോടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂര്‍ കുറവന്‍കുഴി ആലങ്കോട്ട് വീട്ടില്‍ അമ്പിളി (31), അയിരൂര്‍ പ്ലാങ്കമണ്‍ വെള്ളിയറ പനച്ചിക്കല്‍ വീട്ടില്‍ നിധീഷ്‌മോന്‍ (27) എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് അമ്പിളി. നിധീഷ് മോന്‍ ഇവരുടെ ബന്ധുവാണ്.

 

ഫെബ്രുവരി ഒന്‍പതുമുതല്‍ കാണാനില്ലെന്ന് കാട്ടി അമ്പിളിയുടെ ഭര്‍ത്താവ് സനല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമ്ബിളിയുടെയും നിധീഷിന്റെയും ഫോണിന്റെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ച പൊലീസ് ഇരുവരും തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ട് ഉടന്‍ തിരുവല്ല സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ നിര്‍ദേശപ്രകാരം നാട്ടിലെത്തിയ ഇവര്‍ സ്റ്റേഷനില്‍ ഹാജരാകാതെ വീണ്ടും മുങ്ങി. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ നിധീഷിന്റെ പ്ലാങ്കമണ്ണിലെ വീട്ടില്‍നിന്ന് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്റെ പേരിലുളള വകുപ്പ് ചുമത്തിയാണ് യുവതിയുടെ അറസ്റ്റ്. പ്രേരണാ കുറ്റവും മക്കളെ ഉപക്ഷിച്ച് നാടുവിടാന്‍ യുവതിക്ക് സഹായമൊരുക്കിയതിന്റെയും പേരിലുള്ള വിവിധ വകുപ്പുകളാണ് യുവാവിനുമേല്‍ ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

 

ഒളിച്ചോട്ടം ഇന്നൊരു നിത്യ സംഭവം ആയി മാറിയിരിക്കുക ആണ്. കുടുംബ ബന്ധങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിച്ച് ഒളിച്ചോടുന്ന കമിതാക്കളുടെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തെത്തുന്നുണ്ട്. ഇത്തരത്തില്‍ ഒളിച്ചോടുന്നവരില്‍ വിവാഹിതര്‍ ആയവരാണ് കൂടുതലും . ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് അവര്‍ക്ക് പുല്ല് വില പോലും നല്‍കാതെ കാമുകന് ഒപ്പം മുങ്ങുന്ന സ്ത്രീകളുടെ പല വിവരങ്ങളും പുറത്തെത്താറുണ്ട്. ഇത്തരത്തില്‍ ഒളിച്ചോടുന്ന ഇവര്‍ പോലീസ് പിടിയില്‍ ആവുകയും കുട്ടികളെ ഉപേക്ഷിച്ചതിന് ജയിലില്‍ ആകാറുമുണ്ട്. പോലീസ് ഓരോ കേസിലും ഒരു വീട്ടമ്മയെയും വിടാതെ ജയിലിൽ പൂട്ടുകയാണ്‌. ജയിൽ എന്ന് ഉറപ്പായിട്ടും വീണ്ടും ഇത്തരക്കാർ ഒളിച്ചോടുന്നത് എന്തുകൊണ്ട് എന്നാണ്‌ പോലീസിനു പോലും മനസിലാകാത്തത്. പ്രണയ ചൂടിൽ ജയിൽ പോലും അവർ മറക്കുകയാണ്‌.

Share this story