കൊറോണയിൽ ജയിച്ച് കമൽനാഥ്; വിശ്വാസ വോട്ടെടുപ്പ് നടത്താതെ നിയമസഭ 26 വരെ പിരിഞ്ഞു

കൊറോണയിൽ ജയിച്ച് കമൽനാഥ്; വിശ്വാസ വോട്ടെടുപ്പ് നടത്താതെ നിയമസഭ 26 വരെ പിരിഞ്ഞു

മധ്യപ്രദേശ് നിയമസഭ ബജറ്റ് സമ്മേളനം ഈ മാസം 26 വരെ പിരിഞ്ഞു. കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് സഭ പിരിഞ്ഞത്. ഇതോടെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് കമൽനാഥ് സർക്കാരിന് പത്ത് ദിവസം കൂടി നീട്ടിവെക്കാനായി. സർക്കാർ വീഴുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിൽ കമൽനാഥിന് പിടിവള്ളിയായി മാറിയിരിക്കുകയാണ് കൊറോണ വൈറസ്

കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട സർക്കാർ ഇന്ന് വിശ്വാസ വോട്ട് തെളിയിക്കണമെന്നായിരുന്നു ഗവർണർ ലാൽജി ടണ്ടൻ ആവശ്യപ്പെട്ടത്. എന്നാൽ സഭാ സമ്മേളനത്തിന്റെ അജണ്ടയിൽ സ്പീക്കർ വിശ്വാസ വോട്ടെടുപ്പ് ഉൾപ്പെടുത്തിയിരുന്നില്ല. ഹരിയാനയിലേക്ക് മാറ്റിയിരുന്ന ബിജെപി എംഎൽഎമാരും ജയ്പൂരിലേക്ക് മാറ്റിയിരുന്ന കോൺഗ്രസ് എംഎൽഎമാരും രാവിലെ സഭയിൽ എത്തിയിരുന്നു

ഗവർണർ സഭയിലെത്തി രണ്ട് മിനിറ്റ് നേരം മാത്രം നീണ്ടുനിന്ന നയപ്രഖ്യാപനം നടത്തിയ ശേഷം മടങ്ങുകയായിരുന്നു. അതേസമയം കോൺഗ്രസ് വിമതരായ 22 എംഎൽഎമാർ സഭയിൽ എത്തിയിരുന്നില്ല. ഇവർ ബംഗളൂരുവിൽ തുടരുകയാണ്.

Share this story