തൃശ്ശൂരിൽ കൊറോണ സംശയിച്ച് ഡോക്ടറെയും ഭാര്യയെയും ഫ്‌ളാറ്റിനുള്ളിൽ പൂട്ടിയിട്ടു

തൃശ്ശൂരിൽ കൊറോണ സംശയിച്ച് ഡോക്ടറെയും ഭാര്യയെയും ഫ്‌ളാറ്റിനുള്ളിൽ പൂട്ടിയിട്ടു

കൊറോണ വൈറസ് ബാധ സംശയിച്ച് തൃശ്ശൂരിൽ ഡോക്ടറെയും ഭാര്യയെയും ഫ്‌ളാറ്റിനുള്ളിൽ പൂട്ടിയിട്ടു. മുണ്ടുപാലത്തെ ഫ്‌ളാറ്റിലാണ് സംഭവം. ഡോക്ടറുടെ പരാതിയിൽ കേസെടുത്ത തൃശ്ശൂർ ഈസ്റ്റ് പോലീസ് ഫ്‌ളാറ്റ് അസോസിയേഷൻ ഭാരവാഹികളെ അറസ്റ്റ് ചെയ്തു

ഡോക്‌റുടെ ഫ്‌ളാറ്റിന് പുറത്ത് അസോസിയേഷൻ ഭാരവാഹികൾ കൊറോണ എന്നൊരു ബോർഡും വെച്ചിരുന്നു. സൗദിയിൽ ഡോക്ടറായ മകനെ സന്ദർശിച്ച് നാട്ടിലെത്തിയതായിരുന്നു ഡോക്ടറും ഭാര്യയും.

മുറിക്കുള്ളിൽ കുടുങ്ങിയതിനെ തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് കൊറോണ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Share this story