വാളയാർ കേസ്: കീഴ്‌ക്കോടതി വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

വാളയാർ കേസ്: കീഴ്‌ക്കോടതി വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട് കീഴ്‌ക്കോടതി വെറുതെവിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് ചെയ്ത് പ്രതികളെ വിചാരണ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം

പാലക്കാട് ജില്ലാ പോക്‌സോ കോടതിയാണ് കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചത്. ഇതിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണിതെന്ന് വിമർശനമുയർന്നിരുന്നു.

തുടർന്നാണ് സർക്കാർ വിധിക്കെതിരെ അപ്പീൽ നൽകിയത്. പെൺകുട്ടികളുടെ മാതാപിതാക്കളും വിധിക്കെതിരെ അപ്പീൽ നൽകിയിരുന്നു. 2017 ജനുവരി, മാർച്ച് മാസങ്ങളിലാണ് പതിമൂന്നൂം ഒമ്പതും വയസ്സുള്ള സഹോദരിമാരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.3

Share this story