മാഹിയിലും കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധ യുഎഇയിൽ നിന്ന് തിരിച്ചെത്തിയ സ്ത്രീക്ക്

മാഹിയിലും കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധ യുഎഇയിൽ നിന്ന് തിരിച്ചെത്തിയ സ്ത്രീക്ക്

മാഹിയിലും കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. യു എ ഇയിൽ നിന്ന് ആഴ്ചകൾക്ക് മുമ്പ് തിരിച്ചെത്തിയ സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ കൊവിഡ് ബാധ സ്ഥിരികരിക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശമാണ് മാഹി.

രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. ഇവർ മാഹി സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്

കണ്ണൂർ ജില്ലയിൽ കൊവിഡ് സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 26 ആയി. ആറ് പേർ ജില്ലാ ആശുപത്രിയിലും 17 പേർ കണ്ണൂർ മെഡിക്കൽ കോളജിലും മൂന്ന് പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നു.

82 പേർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഇതുവരെ പരിശോധനക്കയച്ച 108 സാമ്പിളുകളിൽ ഒരെണ്ണം പോസിറ്റീവ് ആയപ്പോൾ 95 എണ്ണം നെഗറ്റീവാണ്. 12 എണ്ണത്തിന്റെ ഫലം വരാനുണ്ട്.

Share this story