കൊറോണ: വി മുരളീധരന് പിന്നാലെ വി വി രാജേഷും നിരീക്ഷണത്തിൽ പ്രവേശിച്ചു

കൊറോണ: വി മുരളീധരന് പിന്നാലെ വി വി രാജേഷും നിരീക്ഷണത്തിൽ പ്രവേശിച്ചു

കൊറോണ വൈറസ് മുൻകരുതലിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതിന് പിന്നാലെ ബിജെപി നേതാവ് വി വി രാജേഷും ക്വാറന്റൈനിൽ പ്രവേശിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ രാജേഷ് വി മുരളീധരനൊപ്പം ശ്രീചിത്ര മെഡിക്കൽ സെന്ററിൽ സന്ദർശനം നടത്തിയിരുന്നു. ഇതേ തുടർന്നാണ് സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.

നേരത്തെ ശ്രീചിത്രയിലെ ഡോക്ടർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഈ ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ട ഡോക്ടർമാരുമായി മുരളീധരൻ യോഗം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്.

മന്ത്രി സ്വയം നിരീക്ഷണത്തിൽ പോയതിന് പിന്നാലെയാണ് മന്ത്രിക്കൊപ്പമുണ്ടായിരുന്ന വി വി രാജേഷും സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചത്.

Share this story