മുസ്ലീം ലീഗ് ഓഫീസിൽ നടന്ന ചർച്ചക്കിടെ യുവാവ് കുത്തേറ്റ് മരിച്ചു

മുസ്ലീം ലീഗ് ഓഫീസിൽ നടന്ന ചർച്ചക്കിടെ യുവാവ് കുത്തേറ്റ് മരിച്ചു

കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മുസ്ലീം ലീഗ് ഓഫീസിൽ നടന്ന മധ്യസ്ഥ ചർച്ചക്കിടെയാണ് യുവാവ് കുത്തേറ്റ് മരിച്ചത്. എടച്ചേരിക്കണ്ടി അൻസറാണ്(28) മരിച്ചത്. പ്രതി ബെൽമൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരും മുസ്ലീം ലീഗിന്റെ പ്രവർത്തകരാണ്.

മധ്യസ്ഥ ചർച്ചക്ക് ശേഷം പുറത്തിറങ്ങിയ അൻസാറിനെ അഹമ്മദ് ഹാജി കത്തിയെടുത്ത് കുത്തുകയായിരുന്നു. അഹമ്മദ് ഹാജിയെ കുറിച്ച് സമൂഹ മാധ്യമങ്ങൾ വഴി അൻസാർ അപവാദ പ്രചാരണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച തർക്കം പരിഹരിക്കുന്നതിനായാണ് ഇരുവരെയും ലീഗ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്.

Share this story