ഇത് കേരള മോഡൽ; സെക്രട്ടേറിയേറ്റിന് മുറ്റത്ത് കസേരകൾ നിരത്തി മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി

ഇത് കേരള മോഡൽ; സെക്രട്ടേറിയേറ്റിന് മുറ്റത്ത് കസേരകൾ നിരത്തി മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി

കൊവിഡ് 19 വൈറസിനെ തുരത്താനുള്ള വലിയ പ്രയ്തനത്തിലാണ് സംസ്ഥാന സർക്കാർ. ആവശ്യമായ മുൻകരുതലകുൾ സ്വീകരിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനുമാണ് ജനങ്ങളോട് സർക്കാർ ആവശ്യപ്പെടുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രി തന്നെ തൻറെ വാർത്താസമ്മേളനത്തിൽ ആവശ്യമായ മുൻകരുതൽ എടുത്ത് മാതൃക കാട്ടിയിരിക്കുകയാണ്. കൊവിഡ് അവലോകന യോഗത്തിന് ശേഷം സാധാരണയായി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാറ് മീഡിയാ റൂമിൽ വച്ചാണ്.

എന്നാൽ പതിവിൽ നിന്നും വിപരീതമായി കാർപോർച്ച് ഏരിയയിൽ വച്ചാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടത്. ഇതാദ്യമായാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാർപോർച്ച് ഏരിയയിൽ കാണുന്നത്. കൃത്യമായ അകലം പാലിച്ചായിരുന്നു മാധ്യമപ്രവർത്തകർക്കുള്ള കസേരകൾ ഇട്ടിരുന്നതും. തൊട്ടുപിറകിലായി മാധ്യമങ്ങളുടെ ക്യാമറകളും സ്ഥാപിച്ചിരുന്നു. ഇന്നലെത്തെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ തടിച്ചുകൂടി ഇരിക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ക്രമീകരണം നടത്തിയത്.

Share this story