കൊറോണ പേടി: പാലക്കാട് വയലിൽ കിടന്നുറങ്ങിയ ഫ്രഞ്ച് പൗരനെ പോലീസ് എത്തി ആശുപത്രിയിലാക്കി

കൊറോണ പേടി: പാലക്കാട് വയലിൽ കിടന്നുറങ്ങിയ ഫ്രഞ്ച് പൗരനെ പോലീസ് എത്തി ആശുപത്രിയിലാക്കി

സൈക്കിളിൽ ലോകം ചുറ്റാനെത്തിയതാണ് ഫ്രഞ്ച് പൗരൻ ഇവാൻ ജാക്വർ. പാലക്കാട് മന്ദത്തുകാവിലെത്തിയപ്പോൾ ക്ഷീണം തോന്നി വയലിൽ കുറച്ചു നേരം കിടന്നു. പക്ഷേ ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലാകുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ ആശുപത്രിയിലാക്കുകയായിരുന്നു

ബുധനാഴ്ചയാണ് ഇവാനെ മന്ദത്തുകാവിന് സമീപത്തെ വയലിൽ കിടന്നുറങ്ങിയ നിലയിൽ കണ്ടെത്തിയത്. വിദേശ പൗരൻ വയലിൽ കിടക്കുന്നതു കണ്ട് നാട്ടുകാർ അമ്പരക്കുകയായിരുന്നു. കൊറോണ ഭീതിയും കൂടിയായതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.

ജീവനില്ലെന്നായിരുന്നു ആദ്യ സംശയം. പിന്നീട് ഇയാൾ എഴുന്നേറ്റെങ്കിലും രോഗബാധിതനാണെന്ന് സംശയം തോന്നി. ഇതോടെയാണ് പോലീസെത്തി ആശുപത്രിയിൽ കൊണ്ടുപോയത്. പരിശോധനയിൽ ഇയാൾക്ക് അസുഖമില്ലെന്ന് കണ്ടെത്തുകയായിരുന്നു

Share this story