കോഴിക്കോട് ജില്ലയിൽ ഉഷ്ണ തരംഗത്തിന് സാധ്യത; സംസ്ഥാനത്ത് ചൂട് വർധിക്കും

കോഴിക്കോട് ജില്ലയിൽ ഉഷ്ണ തരംഗത്തിന് സാധ്യത; സംസ്ഥാനത്ത് ചൂട് വർധിക്കും

കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉഷ്ണതരംഗം മൂലം സുര്യാഘാതം, സൂര്യതാപം,നിർജലികരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്

അന്തരീക്ഷ താപനിലയിൽ നാലര ഡിഗ്രി സെൽഷ്യസിലധികം വർധനവുണ്ടാകുന്ന സാഹചര്യത്തെയാണ് ഉഷ്ണതരംഗം എന്നു പറയുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ അന്തരീക്ഷ താപനില മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയർന്നേക്കും

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Share this story