കൊറോണ പ്രതിരോധത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണം അഭ്യർഥിച്ച് മുഖ്യമന്ത്രി

കൊറോണ പ്രതിരോധത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണം അഭ്യർഥിച്ച് മുഖ്യമന്ത്രി

കൊറോണ വൈറസ് പ്രതിരോധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം അഭ്യർഥിച്ച് മുഖ്യമന്ത്രി. മൂന്നാംഘട്ട വ്യാപനം തടയുന്നതിന് എല്ലാവരുടെയും പിന്തുണ മുഖ്യമന്ത്രി അഭ്യർഥിച്ചു. ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് മുഖ്യമന്ത്രി പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഓർമിപ്പിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമിക കാര്യങ്ങൾക്കടക്കം സൗകര്യങ്ങളൊരുക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടൽ ഉണ്ടാകണമെന്നും നിരീക്ഷണത്തിലുള്ളവരുടെ സാധാരണ ജീവിതം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. വിവാഹ മണ്ഡപങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു നൽകാതിരിക്കുന്നത് ന്യായീകരിക്കാനാകില്ല. ഭക്ഷണസാധനങ്ങളുടെ ലഭ്യതയിൽ സർക്കാർ നടപടികൾ സ്വീകരിക്കും. മരുന്നുകളുടെയും പ്രതിരോധ സാമഗ്രികളുടെയും ലഭ്യതയും ഉറപ്പ് വരുത്തും

ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജോലിയില്ലാത്ത സാഹചര്യം വന്നതിനാൽ കവലകളിൽ കൂട്ടം കൂടുന്ന അവസ്ഥയുണ്ട്. അവരെ ബോധവത്കരിക്കണം. അതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തുവരണം. വൈറസ് വ്യാപനം ചെറുക്കാൻ ബ്രേക്ക് ദ ചെയിൻ എന്ന പരിപാടി നടപ്പാക്കുന്നുണ്ട്. വിദേശ ടൂറിസ്റ്റുകളോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ ഇല്ലാതാക്കാൻ ആരോഗ്യകരമായ സമീപനം സ്വീകരിക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി അഭ്യർഥിച്ചു

Share this story