സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ; സ്ഥിരീകരിച്ചത് കാസർകോട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ; സ്ഥിരീകരിച്ചത് കാസർകോട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കാസർകോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. ഇതുവരെ 28 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ രോഗത്തിൽ നിന്നും വിമുക്തി നേടി.

31173 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 237 പേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുകയാണ്. ഇന്ന് 64 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

2291 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ഇതിൽ 2342 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

Share this story