നിര്‍ദേശം ലംഘിച്ച് വെള്ളിയാഴ്ച നമസ്‌കാരം; പിലാത്തറ മുസ്ലിം പള്ളി കമ്മിറ്റിക്കെതിരെ കേസ്

നിര്‍ദേശം ലംഘിച്ച് വെള്ളിയാഴ്ച നമസ്‌കാരം; പിലാത്തറ മുസ്ലിം പള്ളി കമ്മിറ്റിക്കെതിരെ കേസ്

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളി വെള്ളിയാഴ്ച നമസ്‌കാരം സംഘടിപ്പിച്ച കണ്ണൂര്‍ പിലാത്തറയിലെ മുസ്ലിം പള്ളി കമ്മിറ്റിക്കെതിരെ കേസെടുത്തു. പരിയാരം പോലീസാണ് കേസെടുത്തത്. ഇന്നുച്ചയ്ക്ക് നടന്ന പ്രാര്‍ഥനയില്‍ അഞ്ഞൂറോളം വിശ്വാസികള്‍ പങ്കെടുത്തിരുന്നു.

കണ്ണൂര്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം ജില്ലയിലെ മതമേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. വെള്ളിയാഴ്ച നമസ്‌കാരം അടക്കം ആളുകള്‍ കൂടുന്ന എല്ലാ ചടങ്ങുകളും പ്രാര്‍ഥനകളും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചും നമസ്‌കാരം സംഘടിപ്പിക്കുകയായിരുന്നു.

Share this story