സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചകളില്‍ അവധി; ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചകളില്‍ അവധി; ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതി

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാര്‍ക്ക് മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍ അവധി പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്നും നിര്‍ദേശം നല്‍കി

ഓഫീസിലെത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനും ഉത്തരവില്‍ പറയുന്നു. കേന്ദ്രം നേരത്തെ ജീവനക്കാര്‍ക്ക് ജോലിയില്‍ ഇളവ് നല്‍കിയിരുന്നു. സമാനമായ നടപടിയാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇതുവരെ 25 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാല് പേര്‍ രോഗവിമുക്തി നേടി. ഇന്ത്യയില്‍ 223 കൊറോണ വൈറസ് കേസുകളാണ് സ്ഥീരീകരിക്കപ്പെട്ടിരിക്കുന്നത്.

Share this story