കണ്ണൂർ കോർപറേഷനിൽ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു; എൽ ഡി എഫ് അവിശ്വാസ പ്രമേയം പാസായി

കണ്ണൂർ കോർപറേഷനിൽ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു; എൽ ഡി എഫ് അവിശ്വാസ പ്രമേയം പാസായി

കണ്ണൂർ കോർപറേഷനിൽ യു ഡി എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.

മുസ്ലീം ലീഗ് അംഗം കെപിഎ സലീം കൂറുമാറി എൽ ഡി എഫ് പ്രമേയത്തെ അനുകൂലിച്ചതോടെയാണ് അവിശ്വാസം പാസായത്. യുഡിഎഫിന്റെ വിപ്പ് ലംഘിച്ചാണ് സലീം വോട്ട് ചെയ്തത്.

മേയറടക്കം നാല് യു ഡി എഫ് അംഗങ്ങൾക്ക് ചർച്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. 55 അംഗ കൗൺസിലിൽ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നിലനിർത്തിയിരുന്നത്.

Share this story