പരോളിലിറങ്ങി മുങ്ങിയ പ്രതി തിരിച്ചെത്തിയത് പനിയുമായി; കണ്ണൂർ സെൻട്രൽ ജയിലിലും കൊറോണ ഭീതി

പരോളിലിറങ്ങി മുങ്ങിയ പ്രതി തിരിച്ചെത്തിയത് പനിയുമായി; കണ്ണൂർ സെൻട്രൽ ജയിലിലും കൊറോണ ഭീതി

കൊവിഡ് 19 ആശങ്ക കണ്ണൂർ സെൻട്രൽ ജയിലിലും. പരോളിലിറങ്ങി മുങ്ങിയ പ്രതി പനിയോട് കൂടി തിരിച്ചെത്തിയ സാഹചര്യത്തിലാണിത്. പരോളിലിറങ്ങിയ ശേഷം ഇയാൾ മഹാരാഷ്ട്രയിലേക്ക് കടന്നിരുന്നു.

പനിയുമായി നാട്ടിലെത്തിയ ഇയാളെ ഇന്നലെ പിടികൂടി ജയിലിലെ മറ്റ് തടവുകാർക്കൊപ്പം താമസിപ്പിച്ചിരുന്നു. സഹതടവുകാർ ബഹളം വെച്ചതോടെയാണ് ഇയാളെ ഐസോലേഷൻ സെല്ലിലേക്ക് മാറ്റിയത്.

അതേ സമയം സംഭവത്തിൽ വീഴ്ചയില്ലെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. കൂത്തുപറമ്പ് കൊലപാതക കേസ് പ്രതി അണ്ണേരി വിപിനാണ് പനിയുമായി ജയിലിൽ തിരിച്ചെത്തിയത്.

സംഭവത്തിൽ ജയിൽ ഡിജിപിക്ക് വിശദീകരണം നൽകിയതായും പനിയാണെന്ന് മനസ്സിലാക്കിയ ഉടനെ ഇയാളെ പ്രത്യേകം സെല്ലിലേക്ക് മാറ്റിയെന്നും ജയിൽ സൂപ്രണ്ട് പ്രതികരിച്ചു.

Share this story