കൊറോണ; സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട കാര്യമില്ല; പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി

കൊറോണ; സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട കാര്യമില്ല; പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി

കൊറോണ വൈറസ് രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ പരിഭ്രാന്തിവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ചില സ്ഥലത്ത് ജനങ്ങൾ അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്ന സ്ഥിതിവിശേഷമുണ്ടെന്നും എന്നാൽ ഇത്തരം പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാധനങ്ങൾ സ്റ്റോക്ക് ചെയ്യേണ്ട സ്ഥിതി നിലവിൽ സംസ്ഥാനത്ത് ഇല്ല. സാമൂഹിക ജീവിതം നല്ല നിലയിൽ തുടരുമെന്ന് ഉറപ്പുവരുത്തുമെന്നാണ് തുടക്കം മുതൽ സർക്കാർ പറയുന്നത്. ഇനിയും ആ നില തുടരും.

അതേസമയം സർക്കാർ നൽകുന്ന നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥിതി വന്നാൽ കാസർകോട് ഏർപ്പെടുത്തിയതുപോലുള്ള നിയന്ത്രണങ്ങൾ വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Share this story