സംസ്ഥാനത്ത് 15 പേർക്ക് കൂടി കൊവിഡ് 19; 59,295 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് 15 പേർക്ക് കൂടി കൊവിഡ് 19; 59,295 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് 15 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. 59,295 പേർ നിരീക്ഷണത്തിലുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ എറണാകുളം ജില്ലക്കാരും രണ്ട് പേർ മലപ്പുറം ജില്ലക്കാരും രണ്ട് പേർ കോഴിക്കോട് ജില്ലക്കാരും നാല് പേർ കണ്ണൂർ ജില്ലക്കാരും അഞ്ച് പേർ കാസർഗോഡ് ജില്ലക്കാരുമാണെന്ന് മന്ത്രി അറിയിച്ചു.

നിലവിൽ സംസ്ഥാനത്ത് 67 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതിൽ മൂന്ന് പേർ ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയിരുന്നു. നിലവിൽ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 58,981 പേർ വീടുകളിലും 314 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. രോഗലക്ഷണങ്ങൾ ഉള്ള 4035 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Share this story