സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയാണ് ഇയാൾ. രോഗബാധിതൻ നിലവിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ്.

കോഴിക്കോട് ഇതുവരെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 8408 പേരാണ് നിരീക്ഷണത്തിലുള്ളത്. 263 പേരാണ് പുതുതായി നിരീക്ഷണത്തിലുള്ളത്.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65 ആയി. കാസർഗോഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ നിരേധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കോഴിക്കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂർ, പത്തനംതിട്ട എന്നീ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Share this story