കാസർകോട് ജില്ലാ അതിർത്തികൾ അടച്ചു; ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

കാസർകോട് ജില്ലാ അതിർത്തികൾ അടച്ചു; ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

കൂടുതൽ കൊവിഡ് 19 രോഗികൾ സ്ഥിരീകരിക്കപ്പെട്ടതോടെ കാസർകോട് ജില്ല പൂർണമായും അടച്ചു. മറ്റ് ജില്ലകളിൽ നിന്ന് ജില്ലയിലേക്കുള്ള റോഡുകൾ പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

മംഗലാപുരം അതിർത്തിയും കണ്ണൂരുമായി അതിർത്തി പങ്കിടുന്ന റോഡുകളും പാലങ്ങളുമാണ് അടച്ചിരിക്കുന്നത്. ജില്ലയിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഓഫീസുകളൊന്നും പ്രവർത്തിക്കുന്നില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ജില്ലയിലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിക്കാനും തീരുമാനമായി. രോഗികളുടെ എണ്ണക്കൂടുതലും സമയനഷ്ടവും കണക്കിലെടുത്താണ് തീരുമാനം. രോഗികളുമായി സമ്പർക്കം പുലർത്തിയവരെ പ്രാദേശിക ജാഗ്രതാ സമിതികൾ നേരിട്ട് ബന്ധപ്പെടും. ജില്ലയിൽ 17 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

Share this story