ലോക്ക് ഡൗൺ ഇന്ന് അർധ രാത്രി മുതൽ; ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഇവയാണ്

ലോക്ക് ഡൗൺ ഇന്ന് അർധ രാത്രി മുതൽ; ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഇവയാണ്

സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. മാർച്ച് 31 വരെയാണ് സംസ്ഥാനം അടച്ചിടാൻ തീരുമാനിച്ചത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം 95 ആയി ഉയർന്നതോടെയാണ് സർക്കാർ തീരുമാനം. ഇന്ന് മാത്രം 28 പേരാണ് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടത്.

നിയന്ത്രണങ്ങൾ ഇവയാണ്

1 മെഡിക്കൽ ഷോപ്പുകൾ ഒഴികെ ബാക്കി അവശ്യ സർവീസുകളല്ലാത്ത എല്ലാ വ്യാപാര സ്ഥാപനങ്ങളും അടയ്ക്കണം.

2 മെഡിക്കൽ ഷോപ്പുകൾ ഒഴികെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാവു

3 കാസർകോട് ജില്ലയിൽ കടകൾ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാൻ പാടുള്ളു

4 കെ എസ് ആർ ടി സിയും സ്വകാര്യ ബസുകളും സർവീസ് നടത്തില്ല. പൊതുഗതാഗത സംവിധാനം പൂർണമായും നിർത്തിവെക്കും

5 ഓട്ടോ ടാക്‌സികൾ പണിമുടക്കില്ല. പക്ഷേ ആളുകളെ കുത്തി നിറച്ചു കൊണ്ടുപോകരുത്

6 കാസർകോട് ജനങ്ങൾ വീടിന് പുറത്ത് ആവശ്യമില്ലാതെ ഇറങ്ങരുത്. ഇറങ്ങിയാൽ അറസ്റ്റും കനത്ത തുക പിഴയും ഈടാക്കും

7 സാധനങ്ങൾ വാങ്ങാൻ വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് സ്വിഗ്ഗി, സുമാറ്റോ മാതൃകയിൽ ആപ്ലിക്കേഷനോ പ്രാദേശികമായി വാട്‌സാപ്പ് ഗ്രൂപ്പുകളോ ഉണ്ടാക്കി എത്തിക്കാനുള്ള സംവിധാനത്തെ കുറിച്ച് ആലോചിക്കുന്നു

8 ഹോട്ടലുകൾ അടച്ചിടും. പക്ഷേ ഹോട്ടലിൽ നിന്ന് ഓൺലൈൻ ഫുഡ് ഡെലിവറിയുണ്ടാകും. പാഴ്‌സലും വാങ്ങാം.

9 ആരാധാനാലയങ്ങളിൽ പോകുന്നതിൽ കർശന വിലക്ക്

10 കേരളാ അതിർത്തികൾ അടച്ചു. ആളുകളെ അങ്ങോട്ടുമിങ്ങോട്ടും പ്രവേശിപ്പിക്കില്ല. ചരക്ക് ഗതാഗതത്തെയും തടയില്ല

Share this story