കർഫ്യൂവിനിടെ പുറത്തിറങ്ങിയ ജനങ്ങളെ ചോദ്യം ചെയ്ത് പോലീസ് ചമയുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തയാൾക്കെതിരെ കേസ്

കർഫ്യൂവിനിടെ പുറത്തിറങ്ങിയ ജനങ്ങളെ ചോദ്യം ചെയ്ത് പോലീസ് ചമയുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തയാൾക്കെതിരെ കേസ്

ഞായറാഴ്ച നടന്ന ജനതാ കർഫ്യൂവിനിടെ പത്തനംതിട്ടയിൽ അത്യാവാശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങിയവരെ തടഞ്ഞു നിർത്തുകയും പോലീസ് രീതിയിൽ ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത ആൾക്കെതിരെ കേസ്. ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ പ്രചരിപ്പിക്കുകയും ചെയ്ത പ്രകാശ് ഇഞ്ചത്താനത്തിനെതിരെയാണ് കേസ്. ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത് താനൊരു മാധ്യമപ്രവർത്തകനാണെന്നാണ്

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ സെൻട്രൽ ജംഗ്ഷൻ വഴി കടന്നുപോയ ആളുകളെ ഇയാൾ തടഞ്ഞു നിർത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ലൈവ് ടെലികാസ്റ്റാണെന്നും ആയിരങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നുമൊക്കെ ഇയാൾ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.

പ്രധാനമന്ത്രി പ്രഖ്യാപിച്ച കർഫ്യൂവിൽ പങ്കെടുക്കാത്ത്ത് എന്താണെന്ന് ഇയാൾ ആളുകളോട് ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇയാൾക്കെതിരെ പത്തനംതിട്ട പ്രസ് ക്ലബ് കലക്ടർക്കും എസ് പിക്കും പരാതി നൽകുകയായിരുന്നു

Share this story