എറണാകുളത്ത് ഐസോലേഷനിലായിരുന്ന രണ്ട് പേർ കൂടി മുങ്ങി

എറണാകുളത്ത് ഐസോലേഷനിലായിരുന്ന രണ്ട് പേർ കൂടി മുങ്ങി

എറണാകുളം പറവൂരിൽ കൊവിഡ് 19 ബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ കൂടി അധികൃതരെ അറിയിക്കാതെ രക്ഷപ്പെട്ടു. പറവൂർ പെരുവാരത്താണ് സംഭവം

യു കെയിൽ നിന്ന് വന്ന രണ്ട് പേരാണ് മുങ്ങിയത്. ഇവർ 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിട്ടില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. പെരുവാരത്ത് താമസിച്ചിരുന്ന ദമ്പതികളാണ് മുങ്ങിയത്. ആരോഗ്യ വകുപ്പ് പ്രവർത്തകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്

പത്തനംതിട്ട മെഴുവേലിയിൽ ഇന്നലെ രണ്ട് പേർ നിരീക്ഷണത്തിനിടെ മുങ്ങിയിരുന്നു. അമേരിക്കയിൽ നിന്നെത്തിയവരാണ് കടന്നുകളഞ്ഞത്‌

Share this story