കേരളത്തിൽ ആറ് ജില്ലകളിൽ നിരോധനാജ്ഞ; കൂട്ടം കൂടിയാൽ കടുത്ത നടപടി, ആശുപത്രികളിലും നിയന്ത്രണം

കേരളത്തിൽ ആറ് ജില്ലകളിൽ നിരോധനാജ്ഞ; കൂട്ടം കൂടിയാൽ കടുത്ത നടപടി, ആശുപത്രികളിലും നിയന്ത്രണം

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിൽ ആറ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആറ് ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് നിരോധനാജ്ഞ. എറണാകുളത്ത് പുലർച്ചെ ഒരു മണിയോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ

നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളിൽ ഒരു സ്ഥലത്തും അഞ്ചിലധികം പേർ കൂട്ടം കൂടി നിൽക്കരുത്. സ്‌കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ, ക്ലാസുകൾ, ചർച്ചകൾ, ക്യാമ്പുകൾ, ഒഴിവുകാല വിനോദങ്ങൾ, ടൂറുകൾ എന്നിവ നിരോധിച്ചു

ആശുപത്രികളിൽ സന്ദർശകരും കൂട്ടിരിപ്പുകാരും ഒന്നലധികമാകുന്നത് നിരോദിച്ചു. മത്സരങ്ങൾ, ജിം, ടർഫ് ഗ്രൗണ്ടുകളിലേക്ക് പ്രവേശനമുണ്ടാകില്ല. എല്ലാത്തരം പ്രകടനങ്ങളും ധർണകളും മാർച്ചുകളും ഘോഷയാത്രകളും ഉത്സവങ്ങളും ആരാധാനാലയങ്ങളിലെ പ്രത്യേക പ്രാർഥനകളും നിരോധിച്ചു

ഹാർബറുകളിൽ മത്സ്യലേലം നിരോധിച്ചു. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും ആളുകൾക്ക് പ്രവേശനമുണ്ടാകില്ല. വിവാഹങ്ങളിൽ ഒരേ സമയം പത്തിലധികം പേർ കൂടുന്ന ചടങ്ങ് നടത്താൻ പാടില്ല. വിവാഹ തീയതിയും സ്ഥലവും പോലീസിലും വില്ലേജ് ഓഫീസിലും അറിയിക്കണം

എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും സോപ്പും സാനിറ്റൈസറും പ്രവേശന കവാടത്തിൽ സജ്ജീകരിക്കണം. വൻകിട ഷോപ്പിംഗ് മാളുകളിൽ എയർ കണ്ടീഷൻ സംവിധാനം നിർത്തിവെക്കണം. വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുന്ന വിധത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.

Share this story