കോഴിക്കോട് രണ്ട് പേർക്ക് കൂടി കൊവിഡ്; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി

കോഴിക്കോട് രണ്ട് പേർക്ക് കൂടി കൊവിഡ്; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോടാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേരും ദുബായിൽ നിന്ന് വന്നവരാണ്. കോഴിക്കോട് ജില്ലാ കളക്ടറാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

 

കൊവിഡ് 19 സ്ഥിതീകരിച്ച മൂന്നാമത്തെ വ്യക്തി മാർച്ച് 17ന് ഇൻഡിഗോ എയർലൈൻസിൽ 6ഇ: 89 ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.15ന് എത്തിയിരുന്നു.

11 മണിക്ക് വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോയ ഇയാൾ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു. അന്ന് രാത്രി 8 മണിക്കും 8.30 നും ഇടയിൽ സ്വന്തം വാഹനത്തിൽ നാദാപുരം ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സതേടി. അവിടെ നിന്ന് ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയതിനു ശേഷം വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചു.

നിർദേശപ്രകാരം രോഗി പതിനേഴാം തീയതി മുതൽ 21 തീയതി വരെ വീട്ടിൽ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 21 ആം തിയതി മെഡിക്കൽ കോളജിൽ ചികിത്സ തേടുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

Share this story